അന്നു രാത്രി ഈ വീട്ടിൽനിന്നാണ് പി.ടി ഇറങ്ങിപ്പോയത്; ഈ വിധിയിൽ അദ്ദേഹത്തിന്റെ ആത്മാവ് തൃപ്തനാകില്ല’…

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപനത്തിനു പിന്നാലെ വൈകാരിക കുറിപ്പുമായി ഉമാ തോമസ് എംഎൽഎ. ഭർത്താവും അന്തരിച്ച കോൺഗ്രസ് നേതാവുമായ പി.ടി.തോമസ് നടിക്ക് നീതി ലഭിക്കാനായി നടത്തിയ ഇടപെടലുകൾ പരാമർശിച്ചാണ് കുറിപ്പ്. പി.ടി.തോമസിന്റെ ആത്മാവ് ഇന്നീ വിധിയിൽ ഒരിക്കലും തൃപ്തനാകില്ലെന്ന് ഉമ തോമസ് പറഞ്ഞു. എത്രയോ തവണ നടി പങ്കുവച്ച ആശങ്കകൾ ശരിയാണെന്ന് കോടതിവിധിയിൽ തെളിഞ്ഞിരിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

Leave a Reply

Design a site like this with WordPress.com
Get started